Sunday, September 28, 2008

ഞാനും പഠിക്കുന്നു
എങ്ങനെ ഉള്ളില്‍
കള്ളമൊളിക്കാമെന്ന്.

മുഖത്ത് ചിരി മായ്ക്കാതെ
മൌനത്തില്‍ നീറാമെന്ന്

ആരും കാണാതെ ചിലത്
മായ്ചുവെയ്ക്കാനും

ആരുമറിയാതെ
മായാത്തതിനെ
മനസ്സിലേറ്റാമെന്നും.


അച്ചന്

തെറ്റുകളെങ്ങനെ സംഭവിക്കുന്നെന്നറിയാന്‍
ഒരു തെറ്റു ചെയ്തു
ഒന്നു കഴിഞ്ഞപ്പോള്‍...
ആ സത്യം
ആവര്‍ത്തിച്ചനുഭവിക്കണം





എന്നു തോന്നി.

ഒരു തെറ്റും ചെയ്യരുതെന്നു
നീ പിച്ച വയ്ക്കുമ്പോളെ
ശഠിച്ചു.
അതിനാല്‍
നൊന്തുകൊണ്ടാണെങ്കിലും
ചില തെറ്റുകളാണ്‍്‌
ശരി എന്നു ഞാന്‍
തെളിയിക്കുന്ന

Wednesday, September 24, 2008

ചിലപ്പോള്‍ തോന്നാറുണ്ട് സൌഹൃതങ്ങളും
നിലാവുപോലെയാണെന്ന്..
ശൂന്യമായ മനസ്സിലേക്ക്
ഒരു ചന്ദ്രക്കല പോലെ ഉദിച്ചു വരിക
ദിവസങ്ങള്‍ കൊണ്ട് അതു വളര്‍ന്ന് സുഖകരമായാ
ഒരു നിലാവെളിച്ചം പോലെ കുളിരായി ഒരിളം പട്ടുപോലെ
പരിഭവങ്ങളോ ലാഭനഷ്ട കണക്കു പറച്ചിലോ ഇല്ലാതെ
കൈ എത്താ ദൂരത്തോ കണ്ണെത്താ ദൂരത്തോ ആയാല്‍ പോലും
നമ്മെ ഓര്‍മ്മിക്കുന്ന നാം ഓര്‍മ്മിക്കുന്ന ഒരു സാന്ത്വന നിലാവ്....
ഇത്തിരി നാളുകള്‍ മറഞ്ഞിരുന്നാലും
ആ അനന്തമായാ വിഹായസ്സില്‍ എവിടെയോ ദൂരെ ഇരുന്ന്
നമ്മളെ പറ്റി സ്നേഹത്തോടെ ഓർക്കുന്നതു അനുഭവിക്കുക അറിയുക ..
കാണാത്ത നിലാവിനെ തേടി ജാലകവാതിലില്‍
മിഴിചേര്‍ത്തു നില്‍ക്കുമ്പോള്‍ അറിയുക
ദൂരേ അങ്ങ് ദൂരെ.