Wednesday, September 24, 2008

ചിലപ്പോള്‍ തോന്നാറുണ്ട് സൌഹൃതങ്ങളും
നിലാവുപോലെയാണെന്ന്..
ശൂന്യമായ മനസ്സിലേക്ക്
ഒരു ചന്ദ്രക്കല പോലെ ഉദിച്ചു വരിക
ദിവസങ്ങള്‍ കൊണ്ട് അതു വളര്‍ന്ന് സുഖകരമായാ
ഒരു നിലാവെളിച്ചം പോലെ കുളിരായി ഒരിളം പട്ടുപോലെ
പരിഭവങ്ങളോ ലാഭനഷ്ട കണക്കു പറച്ചിലോ ഇല്ലാതെ
കൈ എത്താ ദൂരത്തോ കണ്ണെത്താ ദൂരത്തോ ആയാല്‍ പോലും
നമ്മെ ഓര്‍മ്മിക്കുന്ന നാം ഓര്‍മ്മിക്കുന്ന ഒരു സാന്ത്വന നിലാവ്....
ഇത്തിരി നാളുകള്‍ മറഞ്ഞിരുന്നാലും
ആ അനന്തമായാ വിഹായസ്സില്‍ എവിടെയോ ദൂരെ ഇരുന്ന്
നമ്മളെ പറ്റി സ്നേഹത്തോടെ ഓർക്കുന്നതു അനുഭവിക്കുക അറിയുക ..
കാണാത്ത നിലാവിനെ തേടി ജാലകവാതിലില്‍
മിഴിചേര്‍ത്തു നില്‍ക്കുമ്പോള്‍ അറിയുക
ദൂരേ അങ്ങ് ദൂരെ.

5 comments:

ഉപാസന || Upasana said...

Yaa
Friends ship is also a Nilave..

True , might be.
:-)
Upasana

ശ്രീനാഥ്‌ | അഹം said...

ശരിക്കും?

siva // ശിവ said...

ദൂരെ നിന്നും നോക്കിക്കാണാനും അനുഭവിക്കാനും എത്ര സുന്ദരമാണ് സൌഹൃദവും സ്നേഹവും...

Anil cheleri kumaran said...

നല്ല കാഴ്ച്ചപ്പാട്

--xh-- said...

അതെ, സൌഹൃദം ഒരു നിലാവുപോലെ ആണ്‌ - കുളിര്‍മയുള്ള ഒരു നിലാവ് പോലെ അതു നമ്മളെ സാന്ത്വനിപ്പിക്കുന്നു, മനസ്സില്‍ കുളിര്‍മ്മ നിറക്കുന്നു...

വരികള്‍ നന്നായിരിക്കുന്നു...