Sunday, September 28, 2008

ഞാനും പഠിക്കുന്നു
എങ്ങനെ ഉള്ളില്‍
കള്ളമൊളിക്കാമെന്ന്.

മുഖത്ത് ചിരി മായ്ക്കാതെ
മൌനത്തില്‍ നീറാമെന്ന്

ആരും കാണാതെ ചിലത്
മായ്ചുവെയ്ക്കാനും

ആരുമറിയാതെ
മായാത്തതിനെ
മനസ്സിലേറ്റാമെന്നും.


അച്ചന്

തെറ്റുകളെങ്ങനെ സംഭവിക്കുന്നെന്നറിയാന്‍
ഒരു തെറ്റു ചെയ്തു
ഒന്നു കഴിഞ്ഞപ്പോള്‍...
ആ സത്യം
ആവര്‍ത്തിച്ചനുഭവിക്കണം





എന്നു തോന്നി.

ഒരു തെറ്റും ചെയ്യരുതെന്നു
നീ പിച്ച വയ്ക്കുമ്പോളെ
ശഠിച്ചു.
അതിനാല്‍
നൊന്തുകൊണ്ടാണെങ്കിലും
ചില തെറ്റുകളാണ്‍്‌
ശരി എന്നു ഞാന്‍
തെളിയിക്കുന്ന

5 comments:

വരവൂരാൻ said...

എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌,ആശംസകളോടെ

അപരിചിത said...

കൊള്ളാം കേട്ടോ
:)

--xh-- said...

കള്ളവും ശെരിയുമെല്ലാം കാലത്തിന്റെ സന്തതികള്‍ അല്ലേ? ഇന്നത്തെ കള്ളം നാളത്തെ ശെരി, ഇന്നത്തെ ശെരി നാളത്തെ കള്ളം...

നന്നയി എഴുതുന്നു - ഇനിയും ഇതുവഴി വരാം.

smitha adharsh said...

തലക്കെട്ട്‌ എഴുതാത്തത് എന്താ?

KRISHNANUNNI said...

പഠിച്ചുവോ? ഒന്നാം റാങ്ക്‌ കരസ്തമാക്കുമോ?